കോലഞ്ചേരി: തിരുവാണിയൂർ വൈ.എം.സി.എയുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. പ്രസിഡന്റ് പി.ജെ. മാത്യു അദ്ധ്യക്ഷനായി. ലോക വെറ്ററൻസ് അത്ലറ്റിക് മീറ്റിൽ വെങ്കല മെഡൽ നേടിയ എം.എസ്. ജോസഫിനെ ആദരിച്ചു. മുൻ സബ് റീജിയണൽ ചെയർമാൻ എ.ടി. ജേക്കബ്, വി.സി. ജോർജ് കുട്ടി, റോയ് സി. കുര്യാക്കോസ്, കെ.ഒ. ജോർജ്, എൻ.കെ. മത്തായി എന്നിവർ സംസാരിച്ചു.