ചോറ്റാനിക്കര: കെ.ആർ. നാരായണൻ സ്മാരക എസ്.എൻ.ഡി.പിയോഗം തലയോലപ്പറമ്പ് യൂണിയനിൽ ഗുരുദേവ സമാധിദിനചാരണ ചടങ്ങുകൾ യൂണിയൻപ്രസിഡന്റ് ഇ.ഡി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. മഹാ ഗുരുപൂജയ്ക്കും സമൂഹപ്രാർത്ഥനയ്ക്കും അന്നദാനത്തിനും യൂണിയൻ നേതാക്കളായ യു.എസ്. പ്രസന്നൻ, അച്ചു ഗോപി, അഭിലാഷ് രാമൻകുട്ടി, ഗൗതം സുരേഷ്ബാബു, ജയ അനിൽ,സജി സദാനന്ദൻ, ധന്യ പുരുഷോത്തമൻ, രാജി ദേവരാജൻ, ആശ അനീഷ്, രഞ്ജു പവിത്രൻ, സലിജ അനിൽകുമാർ, അഖിൽ വി.ആർ, അനന്തു പി.ആർ, അക്ഷയ് കെ.എ, ദിനീഷ് എസ്.ഡി, സനന്തു സന്തോഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.