തൃപ്പൂണിത്തുറ: മഹാസമാധി ദിനത്തിൽ ടൗൺ നടമ ശാഖയിൽ പ്രസിഡന്റ് അഡ്വ. രാജൻ ബാനർജി പതാക ഉയർത്തി. ഗുരുദേവ പാദുക ക്ഷേത്രത്തിലും എസ്.എൻ ജംഗ്ഷൻ ഗുരുമണ്ഡപത്തിലും മേൽശാന്തി പ്രസാദ് ശാന്തിയുടെ നേതൃത്വത്തിൽ വിശേഷാൽ ഗുരുപൂജയും സത്സംഗവും നടന്നു. അഡ്വ. ദീപ്‌തി പ്രസേനൻ പ്രഭാഷണം നടത്തി. വനിതാസംഘത്തിന്റെ നേതൃത്വത്തിൽ ഗുരുദേവ കീർത്തനങ്ങളുടെ ആലാപനവും അന്നദാനവും പായസവിതരണവും ദീപക്കാഴ്ചയും നടത്തി. ശാഖാ സെക്രട്ടറി ഇ.എസ്. ഷിബു, യൂണിയൻ കമ്മിറ്റി അംഗം ഷാജി കുരുന്നോത്ത്, വനിതാസംഘം സെക്രട്ടറി ശ്യാമള ശശിധരൻ, പ്രസിഡന്റ് കുമാരി പ്രകാശൻ, കുടുംബയൂണിറ്റ് കൺവീനർമാർ എന്നിവർ നേതൃത്വം നൽകി.