കോലഞ്ചേരി: അഞ്ച് കോടി രൂപ വിനിയോഗിച്ച് നവീകരിച്ച മണ്ണൂർ - ഐരാപുരം റോഡ് തകർന്നു. കുന്നക്കുരുടിയിൽ ഐരാപുരം സഹകരണ ബാങ്കിന് സമീപം മെറ്റലും ടാറും ഇളകി കുഴികൾ രൂപപ്പെട്ടു. അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഫലപ്രദമായില്ല. ബി.എം ബി.സി നിലവാരത്തിൽ റോഡ് നവീകരണം നടത്തിയത് മാസങ്ങൾക്കു മുമ്പാണ്. വലിയ ഗർത്തം രൂപപ്പെടുന്നതിന് മുമ്പ് അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.