g
കാഞ്ഞിരമറ്റം ഗുരുധർമ്മ ക്ഷേത്രത്തിൽ തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി. സുരേഷ്ബാബു സമാധി ദിനാചരണം ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര: കാഞ്ഞിരമറ്റം സൗത്ത് 1804 -ാം നമ്പർ ശാഖായോഗത്തിന്റെ നേതൃത്വത്തിൽ മഹാസമാധിദിന ആചരണത്തിന്റെ ഭാഗമായി കാഞ്ഞിരമറ്റം ഗുരുധർമ്മ ക്ഷേത്രത്തിൽ ഉപവാസപ്രാർത്ഥന നടത്തി. സമ്മേളനം തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എസ്. അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു. എം.ആർ. ഷിബു, സജി കരുണാകരൻ, എം.എൻ. സത്യപാലൻ, കെ. ബാലകൃഷ്ണൻ, അംബിക വിജയൻ, പ്രീതി രാജേഷ്, രഞ്ജു പവിത്രൻ, ഇൻവിൻ വിജയൻ എന്നിവർ സംസാരിച്ചു.

മായ സുരേഷ് കരിപ്പാടം പ്രഭാഷണം നടത്തി.