
കൊച്ചി: മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതിയുടെ ഉപവാസ സമരം 24ന് രാവിലെ 10 മുതൽ എറണാകുളം വഞ്ചി സ്‌ക്വയറിൽ നടക്കും. മുല്ലപ്പെരിയാർ അണക്കെട്ട് ഡി കമ്മിഷൻ ചെയ്യണമെന്നും 40 ലക്ഷത്തിലധികം ജീവനുകൾ സംരക്ഷിക്കണമെന്നുമാവശ്യപ്പെട്ടാണ് ഉപവാസം. കർദിനാൾ ജോർജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.
വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.അബ്ദുൾ കരീം സഖാഫി മുഖ്യപ്രഭാഷണം നടത്തും. ബാദുഷ സഖാഫി മുഖ്യാ തിഥിയായി പങ്കെടുക്കും.
സമിതി ചെയർമാൻ അഡ്വ. റോയ് വാരികാട്ട്, ജനറൽ കൺവീനർ ഖാലിദ് സഖാദി, ജോർജ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.