ചോറ്റാനിക്കര: മെത്രാൻ ബേബി ചാരിറ്റബിൾ ട്രസ്റ്റ് നാലാമത് വാർഷികവും അനുസ്മരണ സമ്മേളനവും ഇന്ന് നടത്തും. രാവിലെ 9.30ന് അമ്പാടിമല കമ്മ്യൂണിറ്റി ഹാളിൽ മൂന്നാമത് ഓപ്പൺ ചെസ് ടൂർണമെന്റ് അമ്പാടിമല വായനശാല പ്രസിഡന്റ് സന്തോഷ് തുമ്പുങ്കൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30ന് അനുസമരണ സമ്മേളനം എഫ്.എ.സി.ടി മുൻ എം.ഡിയും ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്സിക്യുട്ടീവ് ഡയറക്ടറുമായ ജോയി സ്ലിബ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് സി.ടി. വർഗീസ് അദ്ധ്യക്ഷനാകും. ഡോ. അനു. സി. കൊച്ചുകുഞ്ഞ്, അഭിലാഷ് പിള്ള, ജൂബി പൗലോസ്, അഡ്വ. റീസ് പുത്തൻവീട്ടിൽ, എൻ.ആർ. ജയകുമാർ എന്നിവർ പങ്കെടുക്കും.