വൈപ്പിൻ: ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ദിനം വൈപ്പിൻ കരയിലെ വിവിധ ക്ഷേത്രങ്ങളിൽ വിപുലമായി ആചരിച്ചു. ചെറായി ഗൗരീശ്വര ക്ഷേത്രത്തിൽ നടന്ന ഉപവാസം പ്രസിഡന്റ് കെ.കെ. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. കെ.പി. ഗോപാലകൃഷ്ണൻ പ്രഭാഷണം നടത്തി. ഞാറക്കൽ ശക്തിധരക്ഷേത്രത്തിലെ ഉപവാസം പ്രസിഡന്റ് ടി.കെ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.ജി. സുരേഷ്, രതീഷ്‌കുമാർ എന്നിവർ സംസാരിച്ചു. വൈകിട്ട് ദീപക്കാഴ്ച്ച നടന്നു.
മുനമ്പം ഗുരുദേവക്ഷേത്രത്തിലെ സമാധി ദിനാചരണം പ്രസിഡന്റ് മുരുകൻ ഉദ്ഘാടനം ചെയ്തു. വൈകിട്ട് ശാന്തി യാത്ര നടത്തി. ചെറായി നെടിയാറ ക്ഷേത്രത്തിൽ ഉപവാസത്തിന് പി.കെ ദണ്ഡപാണി, ജിന്നൻ എന്നിവർ നേതൃത്വം നൽകി. ചെറായി വാരിശേരി ക്ഷേത്രത്തിൽ മേൽ ശാന്തി പ്രകാശന്റെ കാർമീകത്വത്തിൽ ഗുരു പൂജ നടത്തി. ഉപവാസം എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ടി.ബി ജോഷി ഉദ്ഘാടനം ചെയ്തു. കെ.പി. ഗോപാലകൃഷ്ണൻ, കെ.കെ. രത്‌നൻ, ബേബി നടേശൻ, വി.ആർ. രാജീവ് തുടങ്ങിയവർ സംസാരിച്ചു. വൈകിട്ട് ദീപക്കാഴ്ചയും പായസവിതരണവും നടന്നു.
അയ്യമ്പിള്ളി പഴമ്പിള്ളി ക്ഷേത്രത്തിൽ ഉപവാസം യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.ബി. ജോഷി, കെ.വി. സത്യപാലൻ, കെ.ആർ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. പുതുവൈപ്പ് മഹാവിഷ്ണു ക്ഷേത്രത്തിൽ ഗുരുപൂജ, ഉപവാസം, ഭക്ഷ്യകിറ്റ് വിതരണം എന്നിവയ്ക്ക് ഉണ്ണികൃഷ്ണൻ, ഭാഷി എന്നിവർ നേതൃത്വം നൽകി.