y
പൂത്തോട്ട എസ്.എൻ.ഡി.പി. ശാഖയിൽ നടന്ന മഹാസമാധി ദിനാചരണം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: പൂത്തോട്ട എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന മഹാസമാധി ദിനാചരണം കണയന്നൂർ എസ്.എൻ.ഡി.പി. യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ ഉദ്‌ഘാടനം ചെയ്തു. യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ്, ശാഖാ യോഗം പ്രസിഡന്റ് എ.ഡി. ഉണ്ണിക്കൃഷ്ണൻ, അഡ്വൈസർ ഈ.എൻ. മണിയപ്പൻ, സെക്രട്ടറി അരുൺകാന്ത്, വൈസ് പ്രസിഡന്റ് അനില, യൂണിയൻ കമ്മറ്റി അംഗം അഭിലാഷ് കൊല്ലംപറമ്പിൽ, കമ്മറ്റിഅംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വി.കെ. സുരേഷ്ബാബു മുഖ്യപ്രഭാഷണവും ടി.ഇ. പരമേശ്വരൻ അനുഗ്രഹ പ്രഭാഷണവും നടത്തി. മഹാസമാധി പൂജയ്ക്ക് ക്ഷേത്രം ശാന്തി പി.പി. സജീവൻ കാർമ്മികത്വം വഹിച്ചു.