വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയന്റെ ആഭിമുഖ്യത്തിൽ എടവനക്കാട് ശ്രീനാരായണ ഭവനിൽ ഗുരുദേവ സമാധി ദിനാചരണം യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.ബി. ജോഷി പ്രസംഗിച്ചു. എടവനക്കാട് സൗത്ത് ശാഖയിൽ സമാധി ദിനാചരണത്തിന് പ്രസിഡന്റ് അശോകൻ, സെക്രട്ടറി ടി.പി. സജീവൻ എന്നിവർ നേതൃത്വം നൽകി. നായരമ്പലം നോർത്ത് ശാഖയിൽ ഉപവാസം, കഞ്ഞിവീഴ്ത്ത് എന്നിവ നടന്നു. വി.ജി. വിശ്വനാഥൻ, അനീഷ് രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ചെറായി നോർത്ത് ശാഖയിൽ ഗുരുമന്ദിരം, കുടുംബയൂണിറ്റ് ഹാൾ എന്നിവിടങ്ങളിൽ ഉപവാസം നടത്തി. എളങ്കുന്നപ്പുഴയിൽ ഡി ശശിധരൻ, ബിനു കുട്ടൻ എന്നിവരുടെ നേതൃത്വത്തിലും ഓച്ചന്തുരുത്ത് ശാഖയിൽ സോമു രാജപ്പൻ, എം.എം. ജോഷി എന്നിവരുടെ നേതൃത്വത്തിലും ഗുരുപൂജ, ഉപവാസം, പ്രസാദ വിതരണം എന്നിവ നടത്തി.