കോലഞ്ചേരി: പി.പി. റോഡിൽ പട്ടിമറ്റം കോട്ടമല വളവിൽ റോഡിൽ ഓയിൽ വീണ് വാഹനങ്ങൾ മറിഞ്ഞുണ്ടായ അപകടങ്ങളിൽ യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെയാണ് ഓയിൽ വീണത്. നിരവധി ഇരു ചക്ര വാഹനങ്ങളടക്കം മറിഞ്ഞതോടെ പട്ടിമറ്റം ഫയർഫോഴസ് സംഘമെത്തി ഓയിൽ നീക്കം ചെയ്തു.