
കൊച്ചി : ബി.എസ്.എൻ.എൽ 25-ാമത് വാർഷികത്തോടനുബന്ധിച്ച് എറണാകുളം ബിസിനസ് ഏരിയയുടെ ആഭിമുഖ്യത്തിൽ 5നും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി പെയിന്റിംഗ് മത്സരം നടത്തി. പനമ്പിള്ളി നഗറിലുള്ള റോട്ടറി ക്ലബ് ബാലഭവനിൽ നടന്ന പരിപാടിയിൽ ലിംകാ ബുക്ക് ഒഫ് റെക്കാഡ്‌സ് ജേതാവും മുൻ ഡെൽഹി പൊലീസ് ഓഫീസറുമായ കാലിഗ്രഫിസ്റ്റ് പി.പി. ശ്യാമളൻ മത്സരാർത്ഥികളുമായി സംവദിച്ചു. ബി.എസ്.എൻ.എൽ എറണാകുളം ബിസിനസ് ഏരിയാ പ്രിൻസിപ്പൽ ജനറൽ മാനേജർ വി.സുരേന്ദ്രൻ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. കെ. ഫ്രാൻസിസ് ജേക്കബ്, എൻ.കെ. സുകുമാരൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.