sports

കോലഞ്ചേരി: സംസ്ഥാന സ്കൂൾ ഒളിമ്പിക്സിലെ ഗെയിംസ് ഇനങ്ങൾക്ക് കുന്നത്തുനാട്ടിൽ വേദിയൊരുങ്ങുന്നു. നവംബർ 4 മുതൽ 11 വരെ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ, കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. സെന്റ് പീറ്റേഴ്സ് സ്കൂളിൽ ആൺ, പെൺ കുട്ടികളുടെ ബാൾ ബാഡ്മിന്റൺ, വുഷു എന്നീ മത്സരങ്ങളും കടയിരുപ്പിൽ ബോക്സിംഗ് മത്സരങ്ങളും നടക്കും. കോലഞ്ചേരിയിൽ 1752 ഉം കടയിരുപ്പിൽ 714 ഉം മത്സരാർത്ഥികളുണ്ടാകും. ഇവർക്ക് പൂതൃക്ക ഹയർ സെക്കൻഡറി, പട്ടിമറ്റം മാർ കൂറിലോസ്, പുത്തൻകുരിശ് എം.ജി.എം, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളുകളിലാണ് താമസ സൗകര്യമൊരുക്കുന്നത്.