കൊച്ചി: മഹാസമാധി ദിനത്തോടനുബന്ധിച്ച് നഗരപരിധിയിലെ വിവിധ സ്ഥലങ്ങളിൽ ഉപവാസവും പ്രാർത്ഥനായജ്ഞവും സംഘടിപ്പിച്ചു.
എസ്.എൻ.ഡി.പി യോഗം ചേരാനല്ലൂർ ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾ സെക്രട്ടറി ഒ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഉദയംപേരൂർ ശാഖയിലെ ഉപവാസയജ്ഞം കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഷൗക്കത്ത്, ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ, എൽ. സന്തോഷ്, ഡി. ജിനുരാജ്, പി.സി. ബിബിൻ, സി.എം. ജയൻ തുടങ്ങിയവർ സംബന്ധിച്ചു. അമ്പാടിമല ശാഖയിൽ സംഘടിപ്പിച്ച ഉപവാസയജ്ഞം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രാമേശൻ, സെക്രട്ടറി ബിനു എന്നിവർ സംസാരിച്ചു. എളംകുളം കതൃക്കടവ് ശാഖയിൽ സമൂഹ പ്രാർത്ഥന നടത്തി. ശാഖാ ഭാരവാഹികളായ നാപ്പാടി ബാബു, എം.ആർ. മുരളീധരൻ, വി.എൻ. ലിങ്കൻ എന്നിവർ നേതൃത്വം നൽകി.
എറണാകുളം സെൻട്രൽ ശാഖയിലെ മഹാസമാധി ദിനാചരണം സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ അനീഷ് ജോയി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി.ഡി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ മേയർ സൗമിനി ജെയിൻ, കെ.വി.പി. കൃഷ്ണകുമാർ, സെക്രട്ടറി എൻ.ജി. സുരേഷ് , വൈസ് പ്രസിഡന്റ് കെ.എം. ബോസ്നൻ എന്നിവർ സംസാരിച്ചു.