തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പിയോഗം എരൂർ സൗത്ത് ശാഖയിൽ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് ശാഖാ പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണൻ പീത പതാക ഉയർത്തി. തുടർന്ന് ശാഖകളുടേയും പോട്ടയിൽ ക്ഷേത്രത്തിന്റെയും നേതൃത്വത്തിൽ എസ്.എൻ ജംഗ്ഷൻ ഗുരുമണ്ഡപത്തിലേക്ക് ശാന്തിയാത്ര നടത്തി. വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഗുരുപൂജ, അഖണ്ഡനാമജപം, ഉപവാസം, കഞ്ഞി- പായസ വിതരണം, ദീപക്കാഴ്ച എന്നിവ നടത്തി. ശാഖാ വൈസ് പ്രസിഡന്റ് എം.ആർ. സത്യൻ, സെക്രട്ടറി കെ.കെ. പ്രസാദ്, യൂണിയൻ കമ്മിറ്റി മെമ്പർ യു.എസ്. ശ്രീജിത്ത്, വനിതാസംഘം, കുടുംബയൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.