
പെരുമ്പാവൂർ: ഇന്ന് ലോകം ശ്രീനാരായണയുഗത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മനുഷ്യാവകാശ കമ്മീഷൻ മുൻ അദ്ധ്യക്ഷൻ പി. മോഹനദാസ് അഭിപ്രായപ്പെട്ടു. മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ ആസ്ഥാനത്ത് നടന്ന ഉപവാസ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ അദ്ധ്യക്ഷനായി. എസ്. ഗൗരിനന്ദ (മലയാറ്റൂർ) ഗുരുദേവ പ്രഭാഷണവും ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ അനുഗ്രഹ പ്രഭാഷണവും നടത്തി. യൂണിയൻ അഡ്മിനിസ് ട്രേറ്റിവ് കമ്മിറ്റി കൺവീനർ കെ.എ. ഉണ്ണിക്കൃഷ്ണൻ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ടി.എൻ. സദാശിവൻ വിപിൻ കോട്ടക്കൂടി, ബിജു വിശ്വനാഥൻ, സുനിൽ പാലിശേരി, ജയൻ പാറപ്പുറം,അനിൽ വളയൻചിറങ്ങര, ശ്രീ നാരായണ ഗുരുകുലം ട്രസ്റ്റ് സെക്രട്ടറി ഡോ. ആർ. അനിലൻ എന്നിവർ സംസാരിച്ചു. ഇടവൂർ ശ്രീശങ്കരനാരായണ ക്ഷേത്രം മേൽശാന്തി ടി.വി. ഷിബുവിന്റെയും കുന്നത്തുനാട് യൂണിയനിലെ വൈദികസംഘത്തിന്റെയും നേതൃത്വത്തിൽ രാവിലെ ഗണപതി ഹോമം നടന്നു. തുടർന്ന് ഗുരുപുഷ്പാഞ്ജലി, ഗുരുദേവകൃതി പാരായണം, ഉപവാസം, മഹാസമാധി അനുസ്മരണം, ഭജന എന്നിവ നടന്നു.