ഫോർട്ടുകൊച്ചി: ശുചിത്വം ഉറപ്പാക്കാനും ഭൂമി സംരക്ഷണലക്ഷ്യം തലമുറകൾക്ക് കൈമാറാനും നാം ത യ്യാറാകണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. പ്രതിവാരം രണ്ടുമണിക്കൂർ ശുചീകരണ പ്രവർത്തനത്തിനായി നീക്കിവയ്ക്കണം. ഫോർട്ടുകൊച്ചിയിൽ സമുദ്രതീര ശുചീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോസ്റ്റ് ഗാർഡ്, പരിസ്ഥിതി സംരക്ഷണസമിതി, സേവാഭാരതി, ഗൈഡ്സ്, എൻ.ജി.ഒകൾ, സാംസ്കാരിക സംഘടനകൾ സംയുക്തമായാണ് ബീച്ച് ശുചീകരിച്ചത്. കോസ്റ്റ് ഗാർഡ് ഡി.ഐ.ജി എൻ. രവി, ശത്രജിത്ത് സിംഗ്, ഡോ. എൻ.സി. ഇന്ദുചൂഡൻ, അഡ്വ. പ്രിയ പ്രശാന്ത്, അഡ്വ. ആന്റണി കുരീത്തറ, ഭരത് എൻ ഖോന, സി.ജി. രാജഗോപാൽ , അതികായൻ, മനോജ് പൈ ,സുധീഷ് ഷേണായ് എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ മുൻ കൗൺസിലർ ശ്യാമള പ്രഭു, ഫുട്ബാൾ പരിശീലകൻ റൂഫസ് ഡിസൂസ, ഗുസ്തി പരിശീലകൻ എം. എം. സലിം, തീരദേശ ശുചീകരണ തൊഴിലാളികൾ എന്നിവരെ ആദരിച്ചു.