asantham
അശാന്തം മാദ്ധ്യമ പുരസ്‌കാരം മാദ്ധ്യമ പ്രവർത്തകൻ ഷാജി ഇടപ്പള്ളി ഏറ്റുവാങ്ങുന്നു

കൊച്ചി: സമൂഹത്തിലെ തിന്മകൾക്കെതിരെ പ്രതികരിക്കുന്നവരാണ് കലാകാരന്മാരും സാഹിത്യകാരന്മാരുമെന്ന് പ്രൊഫ.എം.കെ. സാനു പറഞ്ഞു.
ചിത്രകാരനും ശില്പിയുമായിരുന്ന അശാന്തന്റെ (വി.കെ. മഹേഷ് കുമാർ ) സ്മരണക്കായി ഇടപ്പള്ളി വടക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയിട്ടുള്ള അശാന്തം 2023 സംസ്ഥാനതല ചിത്രകലാ പുരസ്‌കാരവും പ്രഥമ മാദ്ധ്യമ പുരസ്‌കാരവും സമ്മാനിക്കുകയായിരുന്നു അദ്ദേഹം.

ഇടപ്പള്ളി ചങ്ങമ്പുഴപാർക്കിൽ നടക്കുന്ന സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് എ.വി. ശ്രീകുമാർ അദ്ധ്യക്ഷനായി. ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് പി. പ്രകാശ്, മോളി അശാന്തൻ, വൈസ് പ്രസിഡന്റ് എം.ബി. ലീലാവതി അമ്മ, അശാന്തം കൺവീനർ ബാലകൃഷ്ണൻ കതിരൂർ, ചിത്രകാരൻ പി.കെ. ഹരി, ബാങ്ക് സെക്രട്ടറി ബിന്ദു. വി.പി എന്നിവർ പ്രസംഗിച്ചു. മാദ്ധ്യമ പുരസ്‌കാരം മാദ്ധ്യമ പ്രവർത്തകൻ ഷാജി ഇടപ്പള്ളി ഏറ്റുവാങ്ങി.

വിപിൻ വടക്കിനിയിൽ, ടി.ആർ. ഉദയകുമാർ, റിഞ്ചു. എം, ജിബിൻ കളർലിമ, ബിനു കൊട്ടാരക്കര എന്നിവരാണ് മറ്റ് പുരസ്‌കാര ജേതാക്കൾ.