
ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പരിധിയിലെ 61 ശാഖകളിലും ശ്രീനാരായണ ഗുരുദേവന്റെ 97 -ാമത് സമാധിദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രാർത്ഥനയും പ്രസാദ വിതരണവും ദീപക്കാഴ്ചയും നടന്നു.
ആലുവ യൂണിയൻ ഭാരവാഹികൾ ആലുവ എസ്.എൻ.ഡി.പി സ്‌കൂൾ അങ്കണത്തിലെ വൈദിക മഠത്തിലും തോട്ടുമുഖം ശ്രീനാരായണ ഗിരിയിലെ ഗുരുദേവ ധ്യാനശിലയിലും പുഷ്പ്പാർച്ചനയും പ്രാർത്ഥനയും നടത്തി. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽ കുമാർ, യോഗം ബോർഡ് മെമ്പർ പി.പി. സനകൻ, കൗൺസിലർമാരായ സജീവൻ ഇടച്ചിറ, കെ.ബി. അനിൽകുമാർ, വനിതാ സംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, സജിതാ സുഭാഷണൻ, ഷിബി ബോസ്, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അമ്പാടി ചെങ്ങമനാട്, സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം, ജിനിൽ, സുരേഷ് എന്നിവർ പങ്കെടുത്തു.
മേക്കാട് ശാഖയിൽ
മേയ്ക്കാട് ശാഖയുടെയും പോഷകസംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ സമാധി ദിനം ആചരിച്ചു. രാവിലെ മുതൽ ഗുരുദേവക്ഷേത്രത്തിൽ വിശേഷാൽ പൂജകളും പ്രാർത്ഥനയും ഉപവാസവും തുടർന്ന് പ്രസാദവിതരണവും നടത്തി. ശാഖ പ്രസിഡന്റ് കെ.ബി. സജി, സെക്രട്ടറി എം.പി. സുരേഷ്, വൈസ് പ്രസിഡന്റ് കെ.ആർ. സോജൻ, ഷീജ നളൻ, എം. സതീഷ്‌കുമാർ, കെ.എസ്. ചെല്ലപ്പൻ, എം.കെ. ഭാസ്‌കരൻ തുടങ്ങിയവർ നേതൃത്വം നൽകി.
നോർത്ത് മുപ്പത്തടം ശാഖയിൽ
നോർത്ത് മുപ്പത്തടം ശാഖ പ്രാർത്ഥന മന്ദിരത്തിൽ രാവിലെ മുതൽ വൈകിട്ട് മൂന്ന് വരെ പ്രാർത്ഥനയും ഉപവാസവും സംഘടിപ്പിച്ചു. ഗുരുകുലം കുടുംബയൂണിറ്റ് കൺവീനർ എൻ.വി. ശോഭ നേതൃത്വം നൽകി. യൂണിയൻ പ്രസിഡന്റ് വി സന്തോഷ് ബാബു, വനിതാ സംഘം കൗൺസിലർ സജിത സുഭാഷ്, ശാഖാ പ്രസിഡൻറ് കെ.എൻ. പത്മനാഭൻ, സെക്രട്ടറി എം.കെ. സുഭാഷ് മേടക്കൽ, കെ.ആർ. വിജയൻ, പി.ആർ. അംശപ്പൻ, എസ്. പ്രകാശൻ, പി.ബി. ബൈജു, എം.കെ. ലാലു, കെ.എം. വാസു, സി.കെ. രാധാകൃഷ്ണൻ, എം.വി. അജയൻ എന്നിവർ സംസാരിച്ചു.