1
കാട്ടിപ്പറമ്പ് അസീസി റിലീഫ് സെന്ററിൽ ഓണാഘോഷം ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ്കെ .എൽ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

തോപ്പുംപടി: കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റിയും വുമൺ ഒഫ് കൊച്ചിയും കണ്ണമാലി കാട്ടിപ്പറമ്പ് അസീസി റിലീഫ് സെന്ററിലെ അച്ഛനമ്മമാർക്കൊപ്പം ഒരുമിച്ചോണം നടത്തി. ചെല്ലാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. ജോസഫ് ഉദ്ഘാടനം ചെയ്തു. സലീം ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. മെമ്പർ ഗ്രെയ്സി ജസ്റ്റിൻ, സി. വിഷ്ണു, കെ.പി. അനീഷ്, രാജീവ് പള്ളുരുത്തി, സുബൈബത്ത് ബീഗം, അനീഷ് കൊച്ചി, ശോശാമ്മ ജേക്കബ്, നവാസ് മണലോടി, ഷീജ സുധീർ, പി.ജെ. മൈക്കിൽ എന്നിവർ സംസാരിച്ചു. ഓണസദ്യയും അച്ഛനമ്മമാർക്ക് ഓണക്കോടിയും നിത്യോപയോഗ സാധനങ്ങളും നൽകി.