പള്ളുരുത്തി: ആർ. ശങ്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പള്ളുരുത്തി കച്ചേരിപ്പടിയിൽ സമാധിദിനം ഡോ. ജിബിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ അഭിലാഷ് തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് ആംബുലൻസ് ഡ്രൈവർ വി. കെ. ജലാലിനെ ആദരിച്ചു. തമ്പി സുബ്രഹ്മണ്യം, എൻ. ആർ. ശ്രീകുമാർ, ജയകുമാർ പാട്ടത്തിൽ, പി.പി. ജേക്കബ്, വി. എഫ്. ഏണസ്റ്റ്, എ.ജെ. ജെയിംസ്, കെ. എസ്. ഷൈൻ, എ.എസ്. ജോൺ, ടി.യു. ഹംസക്കുട്ടി, എം.എ. ജോസി, ടി. എ. സിയാദ്, ഇ.എ. അമീൻ, ജോണി പയ്യപ്പള്ളി, ജെയ്സൺ തച്ചപ്പള്ളി, എം.എം. പ്രിജിത്ത്, പെക്സൺ ജോർജ്, ഷാറൂൺ ആന്റണി എന്നിവർ സംസാരിച്ചു.