
കൊച്ചി: സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഒഫ് കേരള (എസ്.ഡബ്ല്യു.എ.കെ.) സംസ്ഥാന പ്രസിഡന്റായി ജോർഫിൻ പെട്ടയെയും ജനറൽ സെക്രട്ടറിയായി കെ.എ സിയാവുദ്ദീനും ട്രഷറർ ആയി കെ.എം. ഹനീഫയെയും (കോഴിക്കോട്) തിരഞ്ഞെടുത്തു. സാജു മൂലൻസ്, വി. മുസ്തഫ കോഴിക്കോട് (വൈസ് പ്രസിഡന്റുമാർ), ഡെന്നീസ് ജോസഫ് കോട്ടയം, ഷബീബ് റഹ്മാൻ മലപ്പുറം (ജോയിന്റ് സെക്രട്ടറിമാർ), ഷയീസ് റോയൽ ഒറ്റപ്പാലം (പർച്ചേസ് കമ്മിറ്റി കൺവീനർ) എന്നിവർ സഹഭാരവാഹികളായി 24 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. അജ്മൽ, നാസർ എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. സംസ്ഥാനത്തെ നാലായിരത്തിലധികം വരുന്ന സൂപ്പർ മാർക്കറ്റ് ഉടമകൾ അസോസിയേഷനിൽ അംഗങ്ങളാണ്.