ആലങ്ങാട്: നാല് പതിറ്റാണ്ടിന് ശേഷം തിരിച്ചെത്തിയ ആലങ്ങാടൻ ശർക്കരയുടെ നിർമാണ വിതരണ യൂണിറ്റ് ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 11ന് ബാങ്ക് ഹെഡ് ഓഫീസ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി പി. രാജീവ് യൂണിറ്റ് ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് സി.എസ്. ദിലീപ്കുമാർ അദ്ധ്യക്ഷനും ഡോ. ഷിനോജ് സുബ്രഹ്മണ്യൻ മുഖ്യാതിഥിയുമാകും. ആലങ്ങാട് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൃഷി വിജ്ഞാൻ കേന്ദ്രയുടെ സഹകരണത്തോടെയാണ് കരിമ്പ് കൃഷി ആരംഭിച്ചത്. തുടർന്ന് ശർക്കര നിർമ്മാണ യന്ത്രസാമഗ്രികൾ സ്ഥാപിച്ചു.