പെരുമ്പാവൂർ: സ്വാതന്ത്ര്യസമര സേനാനി ഒ.തോമസിന്റെ 42-ാം ചരമ വാർഷികത്തോടനുബന്ധിച്ച് ജന്മസ്ഥലമായ വെങ്ങോല മേപ്രത്ത് പടിയിൽ കോൺഗ്രസ് അറയ്ക്കപ്പടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 4 മണിക്ക് അനുസ്മരണ സമ്മേളനം നടക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. എം.പിമാർ എം.എൽ.എമാർ കെ.പി.സി.സി,​ ഡി.സി.സി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ബെന്നി ബഹനാൻ എം.പിയുടെ പിതാവാണ് തോമസ്.