നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം അത്താണി ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനം ആചരിച്ചു. ശാഖാ മന്ദിരത്തിൽ പ്രാർത്ഥന, ദീപാർപ്പണം, ഗുരുപൂജ, അഖണ്ഡഗുരുദേവ നാമജപം എന്നിവ നടന്നു. വൈകിട്ട് 3.15 മുതൽ സമാധി സമയ പ്രാർത്ഥനയും സമർപ്പണവും തുടർന്ന് പ്രസാദ വിതരണവും നടത്തി.
എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽ കുമാർ എന്നിവർ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി പി.എസ്. ഷാജി, യൂണിയൻ കമ്മിറ്റി അംഗം പി.കെ. സുരേഷ് അത്താണി, വൈസ് പ്രസിഡന്റ് സി.എ ശിവദാസ്, വി.എസ്. ബിമൽദേവ്, എം.ആർ. നാരായണൻ, ഓമന സുരേന്ദ്രൻ, രതി ശ്രീനിവാസ്, കുമാരി ജയൻ, കുമാരി ശിവൻ, സ്മിത ബിജു, സതി ചന്ദ്രൻ, ദിദേഷ് കുമാർ, വിശ്വംഭരൻ, പ്രസന്നൻ, ഷാജി ഉറുമ്പിൽ, വാസന്തി അജിത്ത്, സി.ആർ. ബിജു, പി.ആർ. പുഷ്‌കരൻ, ലതാ സുന്ദരൻ, ഓമന ഹർഷൻ, അജിത, ആശ ഷിജു, എം.ടി. സുരേഷ്, ദിലീഷ് ദാസൻ, വത്സദാസൻ തുടങ്ങിയവർ നേതൃത്വം നൽകി.