
ആലുവ: രോഗികൾക്ക് ആശ്വാസമായി രാജഗിരി ആശുപത്രിയെ ബന്ധിപ്പിച്ച് കൂടുതൽ ബസ് സർവീസുകൾ ആരംഭിച്ച് കെ.എസ്.ആർ.ടി.സി. പാലക്കാട് നിന്ന് രാജഗിരി ആശുപത്രി വഴി തൊടുപുഴയിലേക്കാണ് പുതിയ സർവീസ്. പി.ജെ. ജോസഫ് എം.എൽ.എ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. പാലക്കാട് നിന്ന് രാവിലെ 5.40ന് ആണ് സർവീസ് ആരംഭിക്കുന്നത്. 9.40ന് രാജഗിരി ആശുപത്രിയിലെത്തും. 11 മണിയോടെ തൊടുപുഴയിൽ എത്തുന്ന ബസ് വൈകീട്ട് നാലിന് തിരികെ പാലക്കാട്ടേയ്ക്ക് പുറപ്പെടും.
രാജഗിരി ആശുപത്രി വഴി നേരത്തേ രണ്ട് സർവീസുകൾ തുടങ്ങിയിരുന്നു. ഇടുക്കി നെടുങ്കണ്ടത്ത് നിന്ന് രാജഗിരി ആശുപത്രി വഴി എറണാകുളത്തേക്കും, കൊല്ലത്ത് നിന്ന് രാജഗിരി ആശുപത്രി വഴി പെരുമ്പാവൂരിലേക്കുമാണ് സർവീസുകൾ.