പാലാരിവട്ടം: പാലാരിവട്ടം ശാഖയിൽ മഹാസമാധി ദിനാചരണവും ഉപവാസവും നടന്നു. മഹാസമാധി സമ്മേളനം ചതയോപഹാരം ട്രസ്റ്റ് കൺവീനർ കെ.കെ. പീതാംബരൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.എൻ ഷൺമുഖൻ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, വനിതാസംഘം പ്രസിഡന്റ് മിനി പ്രകാശ്, സുഷി സുരേന്ദ്രൻ, സീമോൾ ദിലീപ്, രാജി രാമകൃഷ്ണൻ, മഞ്ജു മുരളി, ബിസിനി ഗോപിനാഥ്, സദാനന്ദൻ, ഐഷ സുര, ഗീത, ശ്യാമള എന്നിവർ നേതൃത്വം നൽകി.