കൊച്ചി: എറണാകുളം പ്രസ്‌ക്ലബിന്റെ നിർമ്മാണത്തിൽ മുഖ്യപങ്ക് വഹിച്ചവരിൽ ഒരാളായ എം.എം. ലോറൻസിന്റെ നിര്യാണത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് ആർ. ഗോപകുമാർ, ജില്ലാ സെക്രട്ടറി എം. ഷജിൽ കുമാർ എന്നിവർ അനുശോചിച്ചു.
ഇന്ത്യയിലെ ആദ്യ പ്രസ്‌ക്ലബാണ് എറണാകുളത്തേത്. ദേശാഭിമാനിയിലും നവലോകത്തിലും മാദ്ധ്യമ പ്രവർത്തനം നടത്തിയിരുന്ന കാലത്താണ് അദ്ദേഹം പ്രസ് ക്ലബ് നിർമ്മാണത്തിൽ പങ്കാളിയായത്. പ്രസ്‌ക്ലബിന്റെ അൻപതാം വാർഷികത്തിൽ സ്ഥാപക അംഗമെന്ന നിലയിൽ എം.എം. ലോറൻസ് കേക്ക് മുറിച്ചുള്ള ആഘോഷത്തിൽ പങ്കെടുത്തിരുന്നു. മാദ്ധ്യമപ്രവർത്തകൻ എന്ന നിലയിൽ അർഹതപ്പെട്ട പെൻഷൻ തനിക്ക് വേണമെന്ന ആവശ്യവും അദ്ദേഹം പല തവണ പങ്കുവച്ചിരുന്നതായും യൂണിയൻ ഭാരവാഹികൾ അനുസ്മരിച്ചു.