കൊച്ചി: എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖയിൽ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗുരുദേവസമാധിദിനാചരണം ശാഖാ സെക്രട്ടറി ഡോ. എ.കെ. ബോസ്, വനിതാസംഘം പ്രസിഡന്റ് സരസമ്മ രാധാകൃഷ്ണൻ, സെക്രട്ടറി ശാന്തിനി സുധീർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് അഡ്വ.വി.പി. സീമന്തിനി, ഉഷ ശശിധരൻ, സുശീല തുളസീദാസ്, സുമന തമ്പി, പി.ആർ. രാമഭദ്രൻ, സതീഷ് കുളങ്ങര, എൻ.എസ്. ഷിബു എന്നിവർ സംസാരിച്ചു.