
അങ്കമാലി: എസ്.എൻ.ഡി.പി യോഗം അങ്കമാലി ശാഖയുടെ ആഭിമുഖ്യത്തിൽ മഹാസമാധി ദിനം ആചരിച്ചു. രാവിലെ ദീപാർപ്പണത്തോടെ ഉപവാസ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. അഷ്ടോത്തര ശതനാമാവലി പാരായണവും ഗുരുദേവ കൃതികളുടെ പാരായണവും നടന്നു. ശാഖാപ്രസിഡന്റ് എം.കെ. പരുഷോത്തമൻ, സെക്രട്ടറി കെ.കെ. വിജയൻ എന്നിവർ സമാധി സന്ദേശം നൽകി. ശാഖാ വൈസ് പ്രസിഡന്റ് എം.എസ്. ബാബു, യൂണിയൻ കമ്മിറ്റി അംഗം ബി.കെ. ബാബു, വനിതാ സമാജം പ്രസിഡന്റ് ജിജി ബാബു, സെക്രട്ടറി ബിന്ദു രാമചന്ദ്രൻ, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് എ.എസ്. ആശംസ്, സെക്രട്ടറി അഖിൽ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.