കാലടി: മലയാറ്റൂർ കെ.എസ്.ഇ.ബി നഗറിന് സമീപമുള്ള മലേക്കുടിവീട്ടിൽ എം.പി. സോജന്റെ വീടിനോട് ചേർന്നുള്ള റബർഷീറ്റ് ഉണക്കുന്ന പുരക്ക് തീപിടിച്ചു. തീ വീട്ടിലേക്കും പടർന്നുപിടിച്ചു. രാത്രി ഏഴരയോടെയാണ് സംഭവം. ഇരുനൂറോളം റബർഷീറ്റ്, വാഷിംഗ് മെഷീൻ, എ.സി എന്നിവയും കത്തിനശിച്ചതായി വീട്ടുടമസ്ഥൻ പറഞ്ഞു. നാട്ടുകാരും അങ്കമാലി അഗ്നിശമനസേനാ യൂണിറ്റും ചേർന്നാണ് തീ അണച്ചത്.