sndp-palakkuzha-sakha

കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം പാലക്കുഴ ശാഖയിൽ മഹാസമാധി ദിനം ആചരിച്ചു. രാവിലെ മുതൽ ഉപവാസം, സമൂഹപ്രാർത്ഥന, പ്രഭാഷണം, ഗുരുപൂജ, അന്നദാനം എന്നിവ നടന്നു. ശാഖ പ്രസിഡന്റ് കെ.പി. രവീന്ദ്രൻ, സെക്രട്ടറി ദീപു രാജൻ, വൈസ് പ്രസിഡന്റ് സി.കെ. കുമാരൻ, യൂണിയൻ കമ്മിറ്റിയംഗം വി.എം. റെജി , വനിതാ സംഘം പ്രസിഡന്റ് ശോഭന മോഹനൻ, സെക്രട്ടറി ദീപ ഷാജി എന്നിവർ നേതൃത്വം നൽകി. മേൽശാന്തി ചേർത്തല കെ.പി. തമ്പി മുഖ്യ കാർമ്മികത്വം വഹിച്ചു. വി.എം.വിനു പുതുപ്പള്ളി പ്രഭാഷണം നടത്തി. അബുദാബി ശക്തി അവാർഡ് ലഭിച്ച എം.കെ. ഹരികുമാറിനെ ആദരിച്ചു.