maneed-sndp
മഹാസമാധി ദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം മണീട് ശാഖയിൽ നടന്ന ശാന്തിയാത്ര

പിറവം: എസ്.എൻ.ഡി.പി യോഗം മണീട് ശാഖ ഗുരുദേവ ക്ഷേത്രത്തിൽ മഹാസമാധിദിനം ആചരിച്ചു. ഗണപതിഹോമം, ശാന്തി ഹവനം, ഗുരുദേവ കൃതികളുടെ പാരായണം, ഉപവാസയജ്ഞം, അഖണ്ഡ നാമജപം, സമൂഹപ്രാർത്ഥന, ശാന്തി യാത്ര, മഹാസമാധി പൂജ, വിശേഷാൽ ദീപാരാധന എന്നിവ നടന്നു. ക്ഷേത്രം മേൽശാന്തി സുരേഷ് ആത്മീയ പ്രഭാഷണം നടത്തി. ശാഖ പ്രസിഡന്റ് ബിജു അത്തിക്കാട്ട്കുഴി, സെക്രട്ടറി ഷാജി കാപ്പുംകുഴി, കൂത്താട്ടുകുളം യൂണിയൻ വൈസ് പ്രസിഡന്റ് അജിമോൻ പുഞ്ചളായിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.