
മൂവാറ്റുപുഴ: കദളിക്കാട് നാഷണൽ റീഡിംഗ് ക്ലബ് ആൻഡ് പബ്ലിക് ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരണ യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. വാഴക്കുളം സഹകരണബാങ്ക് പ്രസിഡന്റായി തിരത്തെടുക്കപ്പെട്ട ലൈബ്രറി സെക്രട്ടറി ഇ.കെ. സുരേഷിന് യോഗത്തിൽ സ്വീകരണം നല്കി. ലൈബ്രറി പ്രസിഡന്റ് ജയ ജോർജ് അദ്ധ്യക്ഷയായി. ലൈബ്രറി കൗൺസിൽ മുൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗം മത്തച്ചൻ പുരക്കൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ.ജെ. ജോർജ്, പഞ്ചായത്ത് മെമ്പർ അനിത റെജി, പി.സി. ജയിംസ്, സിസ്റ്റർ ജോയ്സ്, സിസ്റ്റർ വിനീത, ഷാജു ജെയിംസ്, ലൈബ്രറി ജോയിന്റ് സെക്രട്ടറി സാബു തുടങ്ങിയവർ പ്രസംഗിച്ചു. ഷാജു ജയിംസ് നിരപ്പത്ത് (ചെയർമാൻ), ജയജോർജ് (കൺവീനർ ), പി.സി. ജയിംസ് (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ സ്വാഗത സംഘം രൂപീകരിച്ചു.