t
പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാലയുടെ വാർഷിക പൊതുയോഗം കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല വാർഷിക പൊതുയോഗം കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ടി.സി. ഷിബു അദ്ധ്യക്ഷനായി. വി.ആർ. മനോജ്, ഡോ. വി.എം. രാമകൃഷ്ണൻ, പി.കെ. ബാബു, ഡോ. പി.ആർ. റിഷിമോൻ, ഉഷാകുമാരി വിജയൻ, പി.എം. അജിമോൾ, കെ.എസ്. ജയപ്രകാശ്, കെ.എസ്. ജിത്ത്, കെ.ജെ. ജിജു എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി ഡോ. വി.എം. രാമകൃഷ്ണൻ (പ്രസിഡന്റ്), ഉഷാകുമാരി വിജയൻ (വൈസ് പ്രസിഡന്റ്), വി.ആർ. മനോജ് (സെക്രട്ടറി), അനന്തു ബോസ് (ജോ. സെക്രട്ടറി) എന്നിവർ അടങ്ങിയ 15 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.