
ഇലഞ്ഞി: എസ്.എൻ.ഡി.പി യോഗം പെരുമ്പടവം ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനം ആചരിച്ചു. മേൽശാന്തി കല്ലറ പ്രദീപ് ഗുരുപൂജയും കൂത്താട്ടുകുളം യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ലളിത വിജയൻ പ്രഭാഷണവും നടത്തി. തുടർന്ന് പ്രാർഥനയും മഹാസമാധിപൂജയും അന്നദാനവും നടന്നു. ശാഖാ പ്രസിഡന്റ് സി.എം. രാജു, വൈസ് പ്രസിഡന്റ് എം.എൻ. വിജയൻ, സെക്രട്ടറി കെ.ജി. സാബു, വനിതാ സംഘം വൈസ് പ്രസിഡന്റ് ബിന്ദു രാജു, സെക്രട്ടറി ടി.കെ. ഉഷ, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ടി.എം. നിധീഷ് തുടങ്ങിയവർ നേതൃത്വം നൽകി.