വൈപ്പിൻ: ഓട്ടോ ഡ്രൈവറായ കുടുംബനാഥൻ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് സഹായം തേടുന്നു. നായരമ്പലം കടേക്കുരിശിങ്കൽ പുതിയവീട്ടിൽ നിക്‌സൻ ജോർജാണ് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്നത്. വായിലെ കാൻസർ രോഗത്തിന് പത്ത് വർഷത്തോളമായി കോട്ടയം ഡെന്റൽ കോളേജിൽ ചികിത്സയിലായിരുന്ന നിക്സന്റെ അസുഖം ഭേദമായ ഘട്ടത്തിലാണ് വൃക്കരോഗം പിടിപെടുന്നത്. ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്. മുപ്പത് ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാര്യ ഡിംന വൃക്ക നൽകാൻ തയ്യാറാവുകയും ക്രോസ് മാച്ചിംഗ് പരിശോധനകൾ നടന്നുവരുകയുമാണ്. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും പിന്തുണയോടെയാണ് വിവാഹപ്രായമായ രണ്ട് പെൺകുട്ടികളുൾപ്പെടുന്ന കുടുംബം ചികിത്സയുമായി മുന്നോട്ട് പോവുന്നത് .

ഹൈബി ഈഡൻ എം.പി , കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ , ഫാദർ ഡെന്നി മാത്യു പെരിങ്ങാട്ട് , സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ബി. ജോഷി എന്നിവർ രക്ഷാധികാരികളായി ചികിത്സാ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ് ചെയർപേഴ്‌സണായ സമിതിയുടെ പേരിൽ ബാങ്ക് ഒഫ് ഇന്ത്യ നായരമ്പലം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 858210210000023, ഐ.എഫ്.എസ്.സി കോഡ് BKID0008582.