
വൈപ്പിൻ: അന്തർദ്ദേശീയ കടൽത്തീര ശുചീകരണത്തിന്റെ ഭാഗമായി എച്ച്.സി.എൽ ഫൗണ്ടേഷന്റെയും പ്ലാൻ അറ്റ് എർത്തിന്റെയും ആഭിമുഖ്യത്തിൽ പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ വിവിധ ബീച്ചുകളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. ചെറായി ബീച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ ഉദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാധിക സതീഷ് അദ്ധ്യക്ഷയായി. പ്ലാൻ അറ്റ് എർത്ത് പ്രസിഡന്റ് മുജീബ്, സി.ഇ.ഒ ലിയാസ്, ഹരിതകേരളം റിസോഴ്‌സ് ചെയർപേഴ്‌സൺ എം.കെ. ദേവരാജൻ, അസി. സെക്രട്ടറി മേരി ഡൊമിനിക്, വാർഡ് മെമ്പർ ശ്രീമോൻ, പി.കെ. മിനി, രാജീവ്, കെ.ജി. ബീന, എച്ച്.സി.എൽ മാനേജർ പ്രഗതി എന്നിവർ സംസാരിച്ചു.