rotary

കൊച്ചി: റോട്ടറി ഇന്റർനാഷണൽ ഫൗണ്ടേഷൻ മൾട്ടി ഡിസ്ട്രിക്ട് കോൺക്ലേവ് ഈമാസം 24ന് ഹോട്ടൽ ലേ മെറിഡിയനിൽ നടക്കും. റോട്ടറി ഫൗണ്ടേഷൻ ട്രസ്റ്റി ചെയർമാനും റോട്ടറി ഇന്റർനാഷണൽ മുൻ പ്രസിഡന്റുമായ മാർക്ക് മലോണി മുഖ്യാതിഥിയായി പങ്കെടുക്കും. റോട്ടറി ഇന്റർനാഷനലിന്റെ അഞ്ചു ഡിസ്ട്രിക്ടുകൾ നടത്തുന്ന സുപ്രകോൺക്ലേവിൽ ക്ഷേമപദ്ധതികൾ അവതരിപ്പിക്കും. റോട്ടറി ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ. ഭരത് പാണ്ഡ്യ, റോട്ടറി ഇന്റർനാഷണൽ ഡയറക്ടർ അനിരുദ്ധ് റോയ് ചൗധരി, ഇന്റർനാഷണൽ ഡയറക്ടർ എം. മുരുകാനന്ദൻ, മുൻ ഡയറക്ടർ സി. ഭാസ്‌കർ എന്നിവർ പങ്കെടുക്കുമെന്ന് കോൺക്ലേവ് ചെയർമാൻ സുനിൽ സഖറിയ അറിയിച്ചു.