kothamangulam
ദേവഗിരി ശ്രീ നാരായണ ഗുരുദേവ മഹാക്ഷേത്രത്തിൽ നടന്ന മഹാസമാധിദിനാചരണത്ത് അനുബന്ധിച്ച് നടന്ന ഉപവാസ പ്രാർത്ഥന

കോതമംഗലം: ദേവഗിരി ശ്രീ നാരായണ ഗുരുദേവ മഹാക്ഷേത്രത്തിൽ നടന്ന മഹാസമാധിദിനാചരണത്തിന് ക്ഷേത്രം തന്ത്രി നിമേഷ് ശാന്തി നേതൃത്വം നൽകി. പ്രത്യേക പൂജകൾക്ക് ശേഷം ഗുരുധർമ്മ പ്രചാരകൻ ബിബിൻ മോൻ ആത്മീയ പ്രഭാഷണം നടത്തി. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. തുടർന്ന് അന്നദാനവും നടന്നു. ചടങ്ങുകൾക്ക് യൂണിയൻ പ്രസിഡന്റ് അജി നാരായണൻ, സെക്രട്ടറി പി. സോമൻ, വൈസ് പ്രസിഡന്റ് കെ.എസ്. ഷിനിൽ കുമാർ, ക്ഷേത്രം കൺവീനർ പി.വി. വാസു, ബോർഡ് അംഗം, യൂണിയൻ കൗൺസിലർമാർ, യൂത്ത് മൂവ്മെന്റ്, വനിതാ സംഘം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.