mahila
പീച്ചാനിക്കാട് മഹിളാ ഗ്രാമീണ വായനശാല വിദ്യാർത്ഥി പ്രതിഭകളെ ആദരിച്ചപ്പോൾ

അങ്കമാലി: പീച്ചാനിക്കാട് മഹിളാ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ബാല പ്രതിഭകളെ അനുമോദിച്ചു. കേന്ദ്ര ഗവന്മെന്റിന്റെ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള ബാലശാസ്ത്ര പ്രതിഭകൾക്കും ഇൻസ്പയർ അവാർഡ് നേടിയ പീച്ചാനിക്കാട് ഗവ. യു.പി സ്കൂൾ 7-ാം ക്ലാസ് വിദ്യാർത്ഥി ജോഷ്വാ ജോയിയേയും ഇന്ത്യാ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടിയ 7 വയസുള്ള നീന്തൽ താരം മണികർണികാ അനിലിനേയുമാണ് അനുമോദിച്ചത്. കൈകാലുകൾ പിന്നിൽ ബന്ധിച്ച് 780 മീറ്റർ ദൂരം പെരിയാറിന് കുറുകെ നീന്തിക്കയറിയതാണ് മണികർണിക അനിലിനെ ശ്രദ്ധേയയാക്കിയത്.