vb
വെളിയത്ത് നാട് സഹകരണ ബാങ്കിൽ വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് വിതരണം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ആലങ്ങാട് : വെളിയത്തുനാട് സഹകരണ ബാങ്കിന്റെയും നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷന്റെയും ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് 50ശതമാനം സാമ്പത്തിക സഹായത്തോടെയുള്ള ലാപ്ടോപ് വിതരണത്തിന്റെ രണ്ടാംഘട്ടം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.കെ. ജയചന്ദ്രൻ അദ്ധ്യക്ഷനായി. അനന്ദു കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എൻ.ജി.ഒ കോൺഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് പ്രസാദ്, ബി.ജെ.പി ജില്ല അദ്ധ്യക്ഷൻ അഡ്വക്കേറ്റ് കെ.എസ്. ഷൈജു, ആർ. രഞ്ജിത്, അഷിത,രാജശ്രീ, രേഷ്മ, ഷംസുദിൻ, വി.എം. ചന്ദ്രൻ, സുബ്രഹ്മണ്യൻ, ബാങ്ക് സെക്രട്ടറി സുജാത എന്നിവർ സന്നിഹിതരായി.