 
പള്ളുരുത്തി: എസ്.എൻ.ഡി.പി യോഗം കുമ്പളങ്ങി സെൻട്രൽ ശാഖയിൽ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് വനിതാസംഘത്തിന്റെ നേതൃത്വത്തിൽ അഖണ്ഡനാമജപം, ഗുരുദേവ കർത്തനങ്ങളുടെ ആലാപനം, ഉപവാസം എന്നിവ നടത്തി. അന്നദാനം മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. ശാന്തിയാത്ര യോഗം ഡയറക്ടർ ബോർഡ് മെമ്പർ സി.കെ. ടെൽഫി ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ ഇ.വി. സത്യൻ ഫ്ളാഗ്ഓഫ് ചെയ്തു. ശാഖാ പ്രസിഡന്റ് എൻ.എസ്. സുമേഷ്. വൈസ് പ്രസിഡന്റ് എം.ബി. ജോഷി ശാന്തി. സി.കെ. മിറാഷ്, ഷിബു സരോവരം, രാജാറാം, ശ്രിനിവാസൻ, പൊന്നായി, ഷിജിൽ, ഷിജിത്ത്, സുരേഷ്, അംബുജൻ, സീന ഷിജിൽ, ബീന ടെൽഫി, സുലത വൽസൻ, ജലജ സിദ്ധാർത്ഥൻ, സുമ രാജാറാം, ഷിജി ശങ്കർ, രംഭ പ്രസന്നൻ, സീമ ശിവപ്രസാദ്. എന്നിവർ നേതൃത്വം നൽകി.