ആലങ്ങാട്: ആലങ്ങാടൻ ശർക്കരയുടെ തിരിച്ചുവരവിന് നാല് പതിറ്റാണ്ടിനു ശേഷം വഴിയൊരുക്കി ആലങ്ങാട് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള നിർമ്മാണ, വിതരണ യൂണിറ്റ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.എസ്. ദിലീപ്കുമാർ അദ്ധ്യക്ഷനായി. ഡോ. ഷിനോജ് സുബ്രഹ്മണ്യൻ മുഖ്യാതിഥിയായി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, വൈസ് പ്രസിഡന്റ് ലത പുരുഷൻ, ജില്ല പഞ്ചായത്തംഗം കെ.വി. രവീന്ദ്രൻ, സഹകരണ ജോയിന്റ് രജിസ്ട്രാർ ജോസ്സാൽ ഫ്രാൻസിസ് തോപ്പിൽ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഇന്ദു പി. നായർ, നബാർഡ് ഡി.ജി.എം സി.ജെ. അജീഷ് ബാലു, കേരള ബാങ്ക് ഡയറക്ടർ മാണി വിതയത്തിൽ, എം.കെ. ബാബു, എം.പി. വിജയൻ, ബാങ്ക് സെക്രട്ടറി കെ.ബി. ജയപ്രകാശ്, സി.പി. ശിവൻ, ഡാലു ഡി. കരിയാട്ടി, ഹേമന്ദ് കളത്തിപ്പറമ്പിൽ, എം.ആർ. താര, എസ്. സുമേഷ്, ടി.എൻ. നിഷിൽ എന്നിവർ സംസാരിച്ചു. ഐ.സി.എ.ആറിന്റെ നേതൃത്വത്തിലുള്ള കൃഷി വിജ്ഞാൻ കേന്ദ്രയുടെ സഹായത്തോടെയാണ് ശർക്കര നിർമ്മാണ യന്ത്രസാമഗ്രികൾ സ്ഥാപിച്ചത്.