subhodhanan

കൊച്ചി: സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ലീവ് സറണ്ടറും കുടിശികയും മറ്റും നൽകാതെ, ശമ്പള പരിഷ്കരണ കമ്മീഷനെ നിയോഗിക്കാത്തതു വഴി അവർക്കു നൽകേണ്ടം അമ്പതിനായിരം കോടി രൂപയുടെ കടബാധ്യതയുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജി. സുബോധൻ അഭിപ്രായപ്പെട്ടു. എൻ.ജി.ഒ അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.

പ്രസിഡന്റ് ചവറ ജയകുമാർ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി. എ. എം. ജാഫർ ഖാൻ, തോമസ് ഹെർബിറ്റ്, ഉമാശങ്കർ, വി.പി.ബോബിൻ, രാകേഷ് കമൽ, വി.പ്രദീപ് കുമാർ, കെ. പ്രദീപൻ, വിനോദ് അടിമാലി, എ.പി. സുനിൽ, ഷാനിജ്, രാജേഷ് ഖന്ന തുടങ്ങിയവർ പ്രസംഗിച്ചു.