
ആലങ്ങാട്: കരുമാല്ലൂർ മണ്ഡലത്തിൽ ആരംഭിച്ച ബി.ജെ.പി മെഗാ മെമ്പർഷിപ്പ് ക്യാമ്പയിൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുനിൽ ജോസഫ് അദ്ധ്യക്ഷനായി. മുൻ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മുൻ കുന്നുകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായിരുന്ന അഡ്വ. എം.കെ. ഷാജി ഉൾപ്പെടെ നിരവധി പേർ ബി.ജെ.പി അംഗത്വമെടുത്തു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു , ജനറൽ സെക്രട്ടറിമാരായ എസ്. സജി, ഭസിത്കുമാർ, സംസ്ഥാന കൗൺസിൽ അംഗം കെ.എസ്. ഉദയകുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബൈജു ശിവൻ, ആർ. സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.