തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന ഓൾ ഇന്ത്യ പൂജ നോക്കൗട്ട് ക്രിക്കറ്റ് ടൂർണമെന്റിന് പാലസ് ഓവലിൽ തുടക്കമായി. 22 ടീമുകൾ മാറ്റുരയ്ക്കും. ഇതിൽ കേരളത്തിന് പുറത്തുനിന്നുള്ള 8 ടീമുകളുമുണ്ട്. ടൂർണമെന്റ് കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സാബി ജോൺ അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ്, കൗൺസിലർ വള്ളി മുരളീധരൻ, ക്ലബ് സെക്രട്ടറി സി.ജി. ശ്രീകുമാർ, നാവിയോ ഷിപ്പിംഗ് കമ്പനി അസോ. ജനറൽ മാനേജർ വിജയ് വിശ്വനാഥ്, ടൂർണമെന്റ് ജനറൽ കൺവീനർ ഡോ. കുനാൽ വിശ്വം തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടന മത്സരത്തിൽ വിജയിച്ച ടീമിന് മുൻ രഞ്ജിതാരം എസ്. മനോജ് ട്രോഫി സമ്മാനിച്ചു.