madeena

മൂവാറ്റുപുഴ: ഈസ്റ്റ് മുളവൂർ സാദാത്ത് തറവാട് അങ്കണത്തിൽ സയ്യിദ് സൈഫുദ്ധീൻ തങ്ങൾ അൽ ബുഖാരിയുടെ നേതൃത്വത്തിൽ ഒക്ടോബർ 2,3 തിയതികളിൽ നടക്കുന്ന മദീന പൂന്തോപ്പ് പ്രവാചക പ്രകീർത്തന സദസിന്റെ പ്രചരണാർത്ഥമുള്ള ബ്രോഷർ പ്രകാശനം ഖാദർ ഹാജി മറ്റത്തിൽ, ഉമ്മർ ഹാജി മറ്റത്തിൽ എന്നിവർ നിർവഹിച്ചു. സയ്യിദ് സൈഫുദ്ധീൻ തങ്ങൾ, ഇമാം ചിലവ് ഫൈസൽ മൗലവി, ബഷീർ മൗലവി, അഷ്റഫ് സഖാഫി, ജുനൈദ് മൗലവി, ജബ്ബാർ മൗലവി, നൂറുദ്ധീൻ സഖാഫി, തൻസീൽ മൗലവി, ഹാഫിൾ ഫാറൂഖ് മൗലവി, അഷറഫ് മറ്റത്തിൽ, ഹസൈനാർ കുഞ്ചാട്ട്, അഷറഫ് കടങ്ങനാട്ട് എന്നിവർ പങ്കെടുത്തു.