nayathod
ഡി.വൈ.എഫ്.ഐ നായത്തോട് സൗത്ത് യൂണിറ്റും ബാലസംഘം ആമ്പൽക്കൂട്ടം യൂണിറ്റും ചേർന്ന് സംഘടിപ്പിച്ച ഓണപ്പൂരം 2024 മാസ്റ്റർ എസ്. ആവിർഭാവ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: ഡി.വൈ.എഫ്.ഐ നായത്തോട് സൗത്ത് യൂണിറ്റും ബാലസംഘം ആമ്പൽക്കൂട്ടം യൂണിറ്റും ചേർന്ന് സംഘടിപ്പിച്ച നായത്തോടിന്റെ ഓണപ്പൂരം 2024 ജനകീയ കലാസന്ധ്യ എസ്. ആവിർഭവ് (സോണി ടിവി റിയാലിറ്റി ഷോ താരം) ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ബെയ്സിൽ ബേബി അദ്ധ്യക്ഷനായി. അങ്കമാലി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ജി. ബേബി മുഖ്യ പ്രഭാക്ഷണം നടത്തി. ദേശീയ ലളിതകലാ അക്കാഡമി അവാർഡ് ജേതാവ് കെ.ആർ. കുമാരൻ മാസ്റ്റർ, സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവ് കലാമണ്ഡലം ശിശിര ശിവപ്രസാദ് എന്നിവർ മുഖ്യാതിഥികളായി. ടി.വൈ. എല്യാസ്, രജനി ശിവദാനൻ, ഗ്രേസി ദേവസി, പാർവതി ദിലീപ്, ജിജോ ഗർവാസീസ്, രാഹുൽ രാമചന്ദ്രൻ, വി.കെ. രാജൻ, എം.എസ്. സുബിൻ, അപർണ രവി തുടങ്ങിയവർ സംസാരിച്ചു.