
ആലുവ: അര നുണ്ടിലേറെ പഴക്കമുള്ള മധുരിക്കുന്ന ഓർമ്മകളുമായാണ് അവർ കലാലയമുറ്റത്തേക്ക് വീണ്ടുമെത്തിയത്. കുട്ടമശേരി ഗവ. ഹൈസ്‌കൂളിൽ 1970- 80 കാലത്ത് പഠിച്ചിറങ്ങിയവരാണ് 'തിരികെ 70 's' എന്ന പേരിൽ വീണ്ടും ഒത്തുകൂടിയത്.
സിനിമാതാരവും പൂർവ വിദ്യാർത്ഥിയുമായ കലാഭവൻ റഹ്മാൻ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് അഡ്വ. അബൂബക്കർ കരോട്ടപുറം അദ്ധ്യക്ഷത വഹിച്ചു. മുൻ അദ്ധ്യാപകരായ അബ്ദു, സുലൈഖ ബീവി, ഫെസ്റ്റസ്, സഫിയ, ചിത്തുക്കുട്ടി, അബ്ദുൽ ജബ്ബാർ എന്നിവരെ ആദരിച്ചു. സ്‌കൂൾ എച്ച്.എം. ഇൻ ചാർജ് പ്രിൻസി, പി.ടി.എ പ്രസിഡന്റ് സോനാ രവികുമാർ തുടങ്ങിയവർ സംസാരിച്ചു.